വെള്ളറട: ലീഡര്‍ കെ. കരുണാകരന് അനുസ്മരണം ഇന്നലെ വെള്ളറട ബ്ലോക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ: ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മണലി സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. കെ.ജി. മംഗള്‍ദാസ്, മലയില്‍ രാധാകൃഷ്ണന്, ദീപ്തി, നെല്ലിശ്ശേരി ശശി, സജിത, പഞ്ചാകുഴി ബോബന്, ഷമീര്‍, സനല്‍ തുടങ്ങിയവർ പ്രസംഗിച്ചു.